മൂവാറ്റുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്തത്തിൽ മൂവാറ്റുപുഴയിലെ എല്ലാ കടകളിലും സാനിറ്റൈസറും മാസ്ക് വിതരണവും ആരംഭിച്ചു. വരും ദിവസങ്ങളിൽ തുറക്കുന്ന എല്ലാ കടകളിലും സാനിറ്റൈസറും മാസ്ക്കും നൽകുമെന്നും കൊവിഡ് 19 ന്റെ എല്ലാ സുരക്ഷ മാനദണ്ധങ്ങളും പാലിക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടന്നും പ്രസിഡന്റ്‌ അജ്മൽ ചക്കുങ്ങൽ അറിയിച്ചു. യൂത്ത് വിംഗ് വനിതാ വിംഗ് ഭാരവാഹികൾ വിതരണത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഗോപകുമാർ, പിഎം ബഷീർ, ജെയ്സൺ ജോയി, ജെയ്സൺ തോട്ടം, ബോബി ഫൈസൽ എന്നിവർ നേതൃത്വം നൽകി