ഫോർട്ട് കൊച്ചി: വിവാഹ ആവശ്യത്തിന് മാറ്റി വെച്ച തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയി മട്ടാഞ്ചേരിയിൽലളിതമായ വിവാഹം .റിട്ട. ജഡ്ജിമനോഹർ കിണിയുടെമകൾ സ്മൃതിയുടെ വിവാഹ ചടങ്ങാണ് ഇന്നലെ നടന്നത്. ബാംഗ്ലൂർ ഐ.ടി.കമ്പനിയിലെ ഉദ്യോഗസ്ഥൻ നവനീത് ആണ് വരൻ.നിയന്ത്രണങ്ങൾ മറികടക്കാതെ വരന്റെ വീട്ടുകാർ അടക്കം 16 പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.. മാതാവ് ആശയും സഹോദരങ്ങളായ അഭിഭാഷകൻ അശോക്, യോഗീനാഥ് ഉൾപ്പടെയുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്. എറണാകുളം ടി.ഡി.റോഡിൽ ഗോകുൽനാഥ് ഭട്ട് - സുമംഗല ദമ്പതികളുടെ മകനാണ് വരൻ നവനീത്.