മൂവാറ്റുപുഴ: മാസ്ക്ക് ധരിക്കൽ കർശനമാക്കിയ സാഹചര്യത്തിൽ ധർമൂസ് ഫിഷ് ഹബ്ബിൽ എത്തുന്ന ഉപഭോക്താക്കൾക്ക് മത്സ്യത്തിനൊപ്പം മാസ്ക് സൗജന്യമായി വിതരണം ചെയ്തു. ഇന്നലെ നടന്ന സൗജന്യ മാസ്ക്ക് വിതരണത്തിന്റെ ഉദ്ഘാടനം വാളകംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു പായിപ്ര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ബി.ജീവന് നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക്, മൂവാറ്റുപുഴ ധർമൂസ് ഉടമകളിൽ ഒരാളായ ചലച്ചിത്ര താരം പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓരോ ബില്ലിനും ഓരോ മാസ്ക്ക് വീതം നൽകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മാനേജർ അബി പറഞ്ഞു.