കൊച്ചി : കൊവിഡ് രോഗഭീതി നിലവിലുള്ളതിനാൽ കേരളത്തിൽ കഴിയുന്ന തന്റെ വിസ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പൗരനും നാടക പ്രവർത്തകനുമായ ടെറി ജോൺ കോൺവേഴ്സി ഹൈക്കോടതിയിൽ ഹർജി നൽകി. മേയ് 17 വരെ ടെറിയുടെ വിസ കാലാവധി നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ മേയ് 17 നുള്ളിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചില്ലെങ്കിൽ വിസ കാലാവധി വീണ്ടും നീട്ടേണ്ടിവരുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടർന്ന് ഹർജി മേയ് 17ന് പരിഗണിക്കാൻ മാറ്റി.

എറണാകുളം പനമ്പിള്ളി നഗറിലെ സുഹൃത്തിന്റെ കുടുംബത്തിനൊപ്പമാണ് ടെറി ഇപ്പോൾ താമസിക്കുന്നത്.