കൊച്ചി: ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെയും ഡോക്ടേഴ്‌സ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ. ഭവിൻ. ഇ.പി., ഡോ. ഗ്രീഷ്‌മ അശ്വൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, വൈസ് പ്രസിഡന്റ് എസ്. സജി എന്നിവർ സംസാരിച്ചു.
ദിവസവും രാവിലെ 11 മുതൽ ഒന്നുവരെ ഡന്റൽ സർജൻ ഡോ. ഭവിൻ. ഇ.പി (9037672671), ഡോ. ഗ്രീഷ്‌മ അശ്വിൻ (ജനറൽ മെഡിസിൻ 9847191694) എന്നിവരുടെ സൗജന്യ സേവനം ലഭിക്കുമെന്ന് കോ ഓർഡിനേറ്റർ എസ്. സജി അറിയിച്ചു.