തോപ്പുംപടി: കൊച്ചിൻ കോർപ്പറേഷനായ എട്ടാം ഡിവിഷൻ ചുള്ളിക്കലിനെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത് പശ്ചിമകൊച്ചിയെ ആശങ്ക മുക്തരാക്കി. ഏപ്രിൽ 23 മുതൽ ഈ മേഖല അടച്ചു പൂട്ടിയതാണ്. ജില്ലയിലെ ഏക കൊവിഡ് മരണം ചുള്ളിക്കലായിരുന്നു. മരിച്ച യാക്കൂബ് സേട്ട് താമസിച്ചിരുന്ന ഫ്ളാറ്റിലെ ബാക്കി 12 കുടുംബങ്ങളെയും ക്വാറന്റൈനിലാക്കി. ഈ കാലാവധിയും കഴിഞ്ഞതോടെയാണ് ചുള്ളിക്കലിനെ ഹോട്ട്സ്പോട്ടിൽ നിന്നൊഴിവാക്കിയത്.