പള്ളുരുത്തി: എസ്.എൻ.ഡി.പി കുമ്പളങ്ങി സൗത്ത് ശാഖയുടെ കീഴിലുള്ള ഗുരുദേവ കുടുംബ യൂണിറ്റ് അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. രക്ഷാധികാരി ഗീതാ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ കെ.ശശികുമാർ, പി.പി.ശിവദത്തൻ, ടി.പി.സുഭാഷ്, സന്തോഷ്, ഓമന വേണുഗോപാൽ, ഷീബാ കുഞ്ഞുമോൻ, മിനി പ്രദീപ്, ഐഷാ ലാലൻ തുടങ്ങിയവർ സംബന്ധിച്ചു.