കൊച്ചി: കൊവിഡ് മഹാദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്ന പട്ടികജാതി വിഭാഗങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന മദ്ധ്യമേഖല സെക്രട്ടറി സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ പട്ടികജാതി മോർച്ച എറണാകുളത്ത് ബി.ടി.എച്ച് ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധിച്ചു. കാർഷിക കടങ്ങളും ചെറുകിട വായ്പകളും എഴുതിത്തള്ളുക, വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കുക , ഈ വിഭാഗത്തിലെ പരമ്പരാഗത കലാകാരൻമാർക്ക് ധനസഹായംപ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
പ്രതിഷേധത്തിൽ പട്ടികജാതി മോർച്ച ജില്ലാ അദ്ധ്യക്ഷൻ എൻ.എം. രവി, മറ്റ് നേതാക്കളായ സുശീൽ ചെറുപുള്ളി, പി.കെ.രാജൻ, കെ.ബി. മുരളി എന്നിവർ പങ്കെടുത്തു. എറണാകുളം സെൻട്രൽ പൊലീസ് പ്രവർത്തകരെ അറസ്റ്റുചെയ്തു നീക്കി.