mikhalel
mikhalel

മോസ്കോ : റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിനു കോവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്ളാഡിമർ പുട്ടിനുമായി നടത്തി വിഡിയോ ചാറ്റിനിടെയാണ് മിഷുസ്തിൻ ഇക്കാര്യം അറിയിച്ചത്. ഐസൊലേഷനിൽ പോയ പ്രധാനമന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവ് ചുമതല വഹിക്കും.

വ്ളാഡിമർ പുട്ടിൻ എന്നാണ് അവസാനമായി മിഷുസ്തിനുമായി കൂടിക്കാഴ്ച നടത്തിയതെന്നു വ്യക്തമല്ല. കോവിഡ് വ്യാപനത്തെ തുടർന്നു സർക്കാർ യോഗങ്ങൾ വെട്ടിക്കുറയ്ക്കുകയും ഔദ്യോഗിക പരിപാടികൾ പലതും വിഡിയോ കോൺഫറൻസ് വഴി ആക്കുകയും ചെയ്തിരുന്നു. ദിമിത്രി മെദ്‌വെദേവിൻ രാജിവച്ചതിനെ തുടർന്ന് ഈ വർഷമാദ്യമാണ് മിഖായിൽ മിഷുസ്തിൻ റഷ്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.