ഇടുക്കി : ലോക് ഡൗണിൽ അന്യസംസ്ഥാന തൊഴിലാളികൾ പ്രതിസന്ധിയിലാകാതെ അവരുടെ ക്ഷേമം അന്വേഷിച്ചും അവശ്യസാധനങ്ങൾ എത്തിച്ചും കട്ടപ്പന നഗരസഭയുടെ സഹായ ഹസ്തം. നഗരസഭ ആരോഗ്യ വിഭാഗത്തിന്റയും വില്ലേജ് ഓഫീസിന്റെയും നേതൃത്വത്തിൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ വിവരശേഖരണം നടത്തി. ഭക്ഷ്യസാധനങ്ങൾ കുറവുള്ള ഇടങ്ങളിൽ അവശ്യസാധനങ്ങൾ എത്തിച്ചു നല്കി. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും എത്തിച്ച നല്കിയ സാധനങ്ങൾ നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും വില്ലേജ് ഓഫീസിന്റെയും സഹകരണത്തോടെ ശേഖരിച്ച് തൊഴിലാളികളുടെ താമസസ്ഥലത്ത് എത്തിച്ചു നല്കുകയാണ്. നഗരസഭയിലെ 34 വർഡുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന 200 കുടുംബങ്ങൾക്ക് കഴിഞ്ഞ ദിവസം വീടുകളിൽ ഭക്ഷണ കിറ്റ് എത്തിച്ച് നൽകിയിരുന്നു. ഇത്തരത്തിലുള്ളവരെ സഹായിക്കാൻ സൻമനസുള്ളവർക്ക് ഉല്പന്നങ്ങൾ നഗരസഭയിൽ എൽപ്പിക്കാവുന്നതാണെന്നും പണമായി സ്വീകരിക്കില്ലെന്നും ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു.