തൊടുപുഴ :കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ 'ഡോക്ടർ ഓൺ കോൾ ' സൗജന്യ സേവന പദ്ധതിക്ക് ജില്ലയിൽ തുടക്കമായതായി ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ ആൽബർട്ട് ജോസും ഐടി ജില്ലാ കോ ഓർഡിനേറ്റർ കാവ്യ പ്രിൻസും അറിയിച്ചു.സംസ്ഥാന ഐടി സെല്ലുമായി സഹകരിച്ച് ഒരു ഫോൺ കോളിൽ സൗജന്യ വൈദ്യസഹായം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡോ.ലീ സേവ്യർ (ജനറൽ മെഡിസിൻ ) 999521 5943, ഡോ .സരിൻ പി 996l 01 5101 എന്നിവരുടെ സേവനം മുഴുവൻ സമയവും ലഭ്യമാണ്.ജനറൽ മെഡിസിൻ, ലാപ് റോസ്‌കോപ്പി സർജറി സ്‌പെഷ്യലിസ്റ്റ് ഡോ. ലൈക്ക് സേവ്യർ ( 98 15598355) എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 8 വരെയും ഡോക്ടർ ഓൺ കോളിൽ ല്യമാണ്. എയിംസ് ഹോസ്പിറ്റൽ ന്യൂഡൽഹിയിലെ ന്യൂറോ കൺസൾട്ടന്റ് ഡോ.നൗഫൽ അലി ഏപ്രിൽ 8 ന് വൈകിട്ട് '9 മുതൽ 10 വരെയും സംശയങ്ങൾക്ക് മറുപടി നൽകും. ആയുർവേദ വിഭാഗത്തിൽ ഡോ.സയ്യിദ് മുഹമ്മദ് ഹക്കീം തങ്ങൾ (964585 198) ഞായർ ഒഴികെ. എല്ലാ ദിവസവും രാവിലെ 10 മുതൽ 4 വരെ ലഭ്യമാണ്.' ക്ലിനിക്കൽ സൈക്കോളജി ഡോ.ദിവ്യാ ഉണ്ണി (9846214768) മുഴുവൻ സമയവും ഡോക്ടർ ഓൺകോളിൽ ലഭ്യമാണ്. ഐ ടി സെൽ ഹെൽപ്പ് ഡസ്‌ക്ക് ( 62 38294637) മുഴുവൻ സമയവും പ്രവർത്തനസജ്ജമാണ് '