കട്ടപ്പന: ഡി.വൈ.എഫ്.ഐ കാഞ്ചിയാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗജന്യ പ്രഭാത ഭക്ഷണവിതരണം ആരംഭിച്ചു. സുമനസുകൾ നൽകുന്ന ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. ആശുപതിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് പ്രഭാത ഭക്ഷണം നൽകുന്നത്. ഉച്ചയ്ക്കും വൈകിട്ടും കാഞ്ചിയാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്. പ്രഭാത ഭക്ഷണ വിതരണത്തിന് പുറമേ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഓരോ ദിവസവും കാഞ്ചിയാർ പഞ്ചായത്തിലെ ഓരോ വാർഡുകളിൽ അണുനാശിനി തളിക്കലും ശുചീകരണവും നടത്തിവരുന്നു. നേതാക്കളായ മാത്യു ജോർജ്, വി.വി. ജോസ്, ഇ.ടി. അനൂപ്, അഭിലാഷ് ദാസ്, ഷിജോ ആൻഡ്രൂസ്, കലേഷ് രാജൻ എന്നിവർ നേതൃത്വം നൽകി.