ഇടുക്കി: ജില്ലാ സപ്ലൈ ഓഫീസിൽ 24 മണിക്കൂർ കോവിഡ് 19 കൺട്രോൾ റൂം ആരംഭിച്ചു. 04862 232321. എന്ന നമ്പരിൽ പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം. ഏപ്രിൽ മാസത്തെ അഡ്വാൻസ് വാതിൽപ്പടി വിതരണം പുരോഗമിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും പൊതുവിപണിയിലെ വിലനിലവാരം പരിശോധിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനുമായി 61 പരിശോധനകൾ നടത്തിയതിൽ 19 ക്രമക്കേടുകൾ കണ്ടെത്തി. നിലവിൽ പൊതുവിപണിയിൽ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാണെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.