കാഞ്ചിയാർ: അഞ്ചുരുളി ആദിവാസിക്കുടിയിലെ താമസക്കാർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കി ആരോഗ്യ വകുപ്പും കാഞ്ചിയാർ പഞ്ചായത്തും. ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകി. ജനപ്രതിനിധികളും റേഷൻ കടയുടമയും എത്തി ആളുകളുടെ വിവരങ്ങൾ ശേഖരിച്ചശേഷം അരി ഉൾപെടെയുള്ള റേഷൻ സാധനങ്ങൾ കുടിയിൽ എത്തിക്കാനും നടപടി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.ശശി, അംഗങ്ങളായ മാത്യു ജോർജ്, ഷീന ജേക്കബ്, ഹെൽത്ത് ഇൻസ്‌പെക്ടർ കുരുവിള തോമസ്, ഡോ. ജെറി ഏബ്രഹാം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുമേഷ് രാജൻ, മഞ്ജുലത, സി.എൻ. ബിനോ എന്നിവർ അടങ്ങിയ സംഘമാണ് ആദിവാസിക്കുടിയിൽ എത്തിയത്.