ഇടുക്കി :വാഴത്തോപ്പ് ഗവ എൽ പി സ്‌കൂൾ തോപ്രാംകുടി ഗവ ഹൈസ്‌കൂൾ എന്നിവക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് മുഖേന ഫണ്ട് അനുവദിച്ചു ഉത്തരവായതായി റോഷി അഗസ്റ്റിൻ എം എൽ എ അറിയിച്ചു. വാഴത്തോപ്പ് സ്‌കൂളിന് ഒരു കോടി രൂപയും തോപ്രാംകുടി സ്‌കൂളിന് ഒരു കോടി എഴുപത് ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. അരന്നൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങളാണ് ഇവിടെ നിലവിലുണ്ടായിരുന്നത്. കാലപ്പഴക്കം ചെന്നതും ജീർണിച്ചതുമായ കെട്ടിടങ്ങൾക്ക് പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങൾ വര്ധിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
തോപ്രാംകുടി, പതിനാറാംകണ്ടം, പണിക്കൻകുടി എന്നിവിടങ്ങളിൽ ഒരുമിച്ചാണ് 2005 കാലയളവിൽ പ്ലസ് ടു അനുവദിച്ചത്.ഘട്ടം ഘട്ടമായി സൗകര്യങ്ങൾ പൂർത്തിയാക്കി വരികയാണ്. കൂടുതൽ കെട്ടിടങ്ങൾ പൂർത്തിയാകുന്നതോടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനു വിദ്യാർത്ഥികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കഴിയും.