ഇടുക്കി: കൊവിഡ് 19 ലോക്ഡൗൺ പാശ്ചാത്തലത്തിൽ 60 വയസ്സ് പിന്നിട്ട പട്ടിക വർഗ്ഗ കിടപ്പുരോഗികൾക്കും കഷ്ടതയനുഭവിക്കുന്നവർക്കുള്ള പോഷകഹാര ഭക്ഷ്യസാധന കിറ്റ് ജില്ലയിൽ 5307 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു. 3 കിലേഗ്രാം ഗോതമ്പ് നുറുക്ക്, 500 ഗ്രാം ചെറുപയർ, 500 ഗ്രാം വൻപയർ, 500 ഗ്രാം കടല, 500 ഗ്രാം ശർക്കര, 500 മില്ലി ലിറ്റർ വെളിച്ചെണ്ണ എന്നിവയാണ് കിറ്റിലുള്ളത്. വെള്ളിയാമറ്റം, വണ്ണപ്പുറം, ഉടുമ്പൻചോല, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്കുള്ള കിറ്റ ഇന്ന് വിതരണം ചെയ്യും. ജില്ലയിൽ അർഹരായ 8195 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.