അടിമാലി :താലൂക്ക് ആശുപത്രിയിൽ കോട്ടൺ മാസ്‌കുകൾ സൗജന്യമായി എത്തിച്ച് കുടുംബശ്രീ അംഗങ്ങൾ. ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ പ്രവർത്തിക്കുന്ന വനിതകളുടെ കൂട്ടായ്മയായ ജോതിസ് കുടുംബശ്രീയാണ് യൂണിറ്റ് അംഗങ്ങൾ തയ്ച്ച കോട്ടൺ മാസ്‌കുകൾ ആശുപത്രി അധികൃതർക്ക് കൈമാറിയത്. പ്രസിഡന്റ് ബീന സേവ്യർ, സെക്രട്ടറി ശോഭന.എം.പി. എന്നിവരും വാർഡ് മെമ്പർ തമ്പി ജോർജ് ,ആശുപത്രി സൂപ്രണ്ട് പ്രസീത എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മാസ്‌കുകൾ വിതരണത്തിനെത്തിച്ചത്.