തൊടുപുഴ: അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ കോൺഗ്രസ് ഭക്ഷ്യ സാധനങ്ങൾ നൽകി. ലോക് ഡൗണിനെ തുടർന്ന് പട്ടിണിയിലായി ആരും തിരിഞ്ഞു നോക്കാത്ത നിരവധി തൊഴിലാളി ക്യാമ്പുകളിൽ നിന്നും സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള ഫോൺ വിളികൾ ജില്ലയുടെ വിവിധ മേഖലകളിൽ നിന്നും ലഭിക്കുകയുണ്ടായി. അത്തരം പരാതികളും ആവശ്യങ്ങളും അതാത് പ്രദേശങ്ങളിൽ പരിശോധിച് അർഹമായതെന്നു ബോധ്യപ്പെട്ട ക്യാമ്പുകളിൽ കോൺഗ്രസ് നേതൃത്തത്തിൽ സഹായമെത്തിക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. തൊടുപുഴയിൽ ഡി.സി.സി കൺട്രോൾ റൂം ചുമതല വഹിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ,ടി.ജെ പീറ്റർ , ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനീഷ് വി.സി , ബിലാൽ സമദ് , കെ. എ ഷഫീക്, ആർ.ജയൻ , വിഷ്ണു ദേവ് ,ജെയ്‌സൺ തോമസ് എന്നിവർ ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിന് നേതൃത്തം നൽകി.