കട്ടപ്പന: സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പം. കടയുടമകളും കാർഡുടമകളും തമ്മിൽ പലസ്ഥലത്തും വാക്കേറ്റമുണ്ടാക്കി. ഇന്നലെ രാവിലെ റേഷൻ കടകളിലെത്തിയവർ 35 കിലോ അരിയാണ് പ്രതീക്ഷിച്ചത്. എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം അന്ത്യോദയ കാർഡ് ഉടമകൾക്കാണ് 30 കിലോ അരിയും അഞ്ചുകിലോ ഗോതമ്പും നൽകുന്നത്. എന്നാൽ ഇന്നലെയെത്തിയ കാർഡുടമകളിൽ ചിലർ 35 കിലോഗ്രാം ആവശ്യപ്പെട്ടതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. ഇതിനിടെ സെർവർ തകരാറിലായതും റേഷൻ വിതരണത്തിൽ താമസമുണ്ടാക്കി.