തൊടുപുഴ: 'ഹില്ലി അക്ക്വാ' കുപ്പിവെള്ളം കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളോടെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സർക്കാർതലത്തിൽ വിവിധ പദ്ധതികൾ തയ്യാറായി.ഉത്പാദനം, അവശ്യകത, വിപണനം എന്നിങ്ങനെ ഓരോ ഘട്ടങ്ങളിലും ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയും മാറ്റങ്ങൾ വരുത്തിയുമാണ് പദ്ധതികൾ തയ്യാറാകുന്നത്.സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെന്റ് കോർപ്പറേഷനാണ്‌ ഹില്ലി അക്വാ കുപ്പിവെള്ളത്തിന്റെ നടത്തിപ്പ് ചുമതല.2015 ആഗസ്റ്റ് 24 ന് ഹില്ലി അക്വാ കുപ്പിവെള്ള പ്ലാന്റ് മലങ്കരയിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചെങ്കിലും ഈ പദ്ധതി എന്താവും എന്ന് ഏവരിലും ആശങ്കയുണ്ടായിരുന്നു.എന്നാൽ അതിനെയെല്ലാം അസ്ഥാനത്താക്കി ചുരുങ്ങിയ കാലം കൊണ്ട് ഹില്ലി അക്വാ വൻ വിജയത്തിലേക്ക് കുതിച്ച് കയറി.പ്രവർത്തനം ആരംഭിച്ച് 5 വർഷം പൂർത്തിയാകുമ്പോഴേക്കും ഹില്ലി അക്വാ മലയാളികളുടെ മനസ്സിൽ ഒരു ബ്രാൻഡായി മാറിക്കഴിഞ്ഞു.നിലവിൽ മലങ്കരയിലെ പ്ലാന്റിൽ നിന്ന് ഒരു ദിവസം 40, 000 മുതൽ 50, 000 വരെ കുപ്പികളിലാണ് ഉത്പാദനം നടക്കുന്നത്.മാനേജർ ഉൾപ്പെടെയുള്ള 23 ജീവനക്കാരിലൂടെയാണ് സംസ്ഥാന വ്യാപകമായിട്ടുള്ള ഉത്പാദനം സാധ്യമാകുന്നതും.

പുതിയ പദ്ധതികൾ :- എല്ലാ ജില്ലകളിലും ഹില്ലി അക്വാ ഉൽപ്പന്നം കൃത്യമായി എത്തിക്കുന്നതിന് നിലവിലുള്ള സജീകരണത്തിന് പുറമെ മറ്റ് ചില പദ്ധതികളും ആവിഷ്‌ക്കരിക്കും.

*തിരുവനന്തപുരത്ത് അരുവിക്കര, ആലുവ എന്നിവിടങ്ങളിലും കൂടാതെ സംസ്ഥാനത്തുള്ള തിരഞ്ഞെടുക്കപ്പെട്ട അണക്കെട്ടുകൾ ഉപയോഗപ്പെടുത്തിയും പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കാൻ നടപടികളായി.

*ചെറുകിട വ്യാപാര സ്ഥാപനങ്ങളിലൂടെ വിപണനം കൂടുതൽ മെച്ചമാക്കാൻ മാസ്റ്റർ പ്ലാൻ ആവിഷ്ക്കരിക്കും.

*സർക്കാർ സ്ഥാപനങ്ങളിലെ യോഗങ്ങൾ മീറ്റിങ്ങുകൾ എന്നീ കാര്യങ്ങൾക്ക് ഹില്ലി അക്വാ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള സർക്കാർ നിർദേശം നടപ്പിലാക്കാൻ കൂടുതൽ ഇടപെടലുകൾ നടത്തും.

*തിരുവനന്തപുരം ഓഫീസ് ഉൾപ്പടെ സാധ്യമായ എല്ലായിടത്തും ഔട്ട്‌ ലേറ്റ് തുറക്കും.

* ജീവനക്കാരുടെ കാര്യക്ഷമത കൂടുതൽ മെച്ചപ്പെടുത്താൻ ഉദകുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കും.

എൻ പ്രശാന്ത് ഐ എ എസ്, എം ഡി, ഹില്ലി അക്വാ :- ജനത്തിന്റെ മനസ്സിൽ 'ഹില്ലി അക്വാ' ഒരു ബ്രാൻഡായി മാറിയത് ഇതിലെ ജീവനക്കാരുടെടേയും ആത്മാർത്ഥമായ ശ്രമം കൊണ്ടാണ്.പുതിയ പദ്ധതിതികൾ ലോക്ക് ഡൗൺ ജാഗ്രത പിൻവലിച്ചാൽ ഉടൻ പ്രാബല്യത്തിൽ വരാൻ ഇടപെടൽ നടത്തും"