ചെറുതോണി: പച്ചക്കറികിറ്റു കളുമായി ഇടുക്കി വനിതാ സെൽ. പൈനാവ് ഫ്‌ളവേഴ്‌സ് കോളനിയിലാണ് വനിതാ സെല്ലിന്റെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം നടത്തിയത്. വനിതാ സെൽ സബ് ഇൻസ്‌പെക്ടർ സി .സുമതിയുടെ നേതൃത്വത്തിലാണ് 25 കുടുംബങ്ങൾക്ക് കിറ്റ് നൽകിയത്. ഇടുക്കി സി. ഐ ബി .ജയൻ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു.