തൊടുപുഴ: ഏലം ലേലം പുനരാരംഭിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കിലോയ്ക്ക് മൂവായിരം രൂപയിലധികം ലഭിച്ചിരുന്ന കർഷകർക്ക് ഉത്പന്നം വിറ്റഴിക്കാനും കഴിയുന്നില്ല. ഏലം ലേലം പുനഃസ്ഥാപിക്കാനുള്ള നടപടി ഉണ്ടാകേണ്ടതുണ്ട്. മൂവാറ്റുപുഴ നടുക്കരയിലുള്ള വാഴക്കുളം അഗ്രോ ഫ്രൂട് പ്രോസസിംഗ് കമ്പനിയ്ക്ക് മൂന്നര കോടി രൂപ ബജറ്റിൽ അനുവദിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു. ഈ തുക ഉടൻ ലഭ്യമാക്കണം. അമ്പത് ടൺ പൈനാപ്പിൾ പ്രതിദിനം സംസ്‌കരിക്കാൻ കഴിയണം. ഇക്കാര്യങ്ങളിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.