ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന്റെ അക്കാദമിക് ബ്ലോക്ക് ഇനി ഐസൊലേഷൻ വാർഡ്. ഇടുക്കി മെഡിക്കൽ കോളേജ് കൊവിഡ് 19 കെയർ സെന്റർ ആക്കി മാറ്റിയതിന്റെ ഭാഗമായാണ് നിർമാണം പൂർത്തിയായ അക്കാദമിക് ബ്ലോക്ക് ഐസൊലേഷൻ വാർഡ് ആക്കി മാറ്റുന്നത് .മൂന്നു നിലകളിലായി ഇരുന്നൂറിലധികം ബെഡ്ഡുകൾ ഇവിടെ ക്രമീകരിക്കാൻ കഴിയും. ഡിവൈഎഫ്‌ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽപൂർണമായും ശുചീകരിച്ച് അണുവിമുക്തമാക്കിത് . ഡിവൈഎഫ്‌ഐ ഇടുക്കി ബ്ലോക്ക് ട്രഷറർ എൻ എസ് രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.