തൊടുപുഴ: മുള്ളരിങ്ങാട് വെള്ളക്കയത്തിന് സമീപം തൊടുപുഴ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 170 ലിറ്റർ കോട പിടികൂടി നശിപ്പിച്ചു. വെള്ളിലാംതൊട്ടി ഇഞ്ചിത്തണ്ട് മുതിരേന്തിക്കൽ (ചെറുമല) രാജുവിന്റെ പുരയിടത്തിൽ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ എക്‌സൈസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രഹസ്യ വിവരത്തെ തുടർന്ന് സർക്കിൾ ഇൻസ്‌പെക്ടർ അബു അബ്രഹാമിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ രാജേഷ് ചന്ദ്രൻ, ബാബു എം.കെ, സജീവ് കെ.കെ. സുരേന്ദ്രൻ കെ.എ. സിറാജുദ്ദീൻ വി.എ. സാബു ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.