കുമളി: നിലവിലെ സാഹചര്യത്തിൽ കുരുമുളക്, ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾ സഹകരണ സംഘങ്ങൾ വഴി സംഭരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഭാരതീയ കിസാൻ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കോവിഡ് 19 മായി ബന്ധപ്പെട്ട് സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ വിളവെടുത്തശേഷം കരുതി വച്ചിരിക്കുന്ന ഏലം, കുരുമുളക് മുതലായ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ചെറുകിട കർഷകർ. ഇക്കാരണത്താൽ മരുന്ന് വാങ്ങാൻപോലും പണമില്ലാതെ സാധാരണക്കാർ വിഷമിക്കുകയാണെന്ന് കിസാൻ സംഘ് ജില്ലാ പ്രസിഡന്റ് .ടി.ആർ. ചന്ദ്രൻ പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾ കയ്യിൽ പണമില്ലാതെ പ്രയാസപ്പെടുന്ന നിരവധി കർഷകർ ജില്ലയിലുണ്ട്. ഗുരുതരമായസാഹചര്യം തിരിച്ചറിഞ്ഞ് കർഷകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സർക്കാർ അവസരമൊരുക്കണം.