പീരുമേട്: കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റിൽ സൗജന്യ ഓൺലൈൻ തൊഴിലധിഷ്ഠത സർട്ടിഫിക്കറ്റ് കോഴ്‌സുകളും കെമാറ്റ് പരിശീലനവും ആരംഭിക്കുന്നു. കൊറോണ വൈറസ് ഭീതിയിൽ പഠനം മുടങ്ങിയിരിക്കുന്ന സ്‌കൂൾ- കോളേജ് വിദ്ധ്യാർത്ഥികൾക്ക് വിരസത അകറ്റി ഫലപ്രദമായിഏപ്രിൽ, മേയ് മാസങ്ങൾ വിനിയോഗിക്കാൻ എട്ട് സൗജന്യ സർട്ടിഫിക്കറ്റ് കോഴ്‌സുകളും കെ മാറ്റ് പരിശീലനവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.vibes.miim.ac.in