കുമളി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കുമളി റോസാപ്പൂക്കണ്ടത്ത് നടത്തി. ആരോഗ്യവകുപ്പിന്റേയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ കയറിയായിരുന്നു ബോധവൽക്കരണം. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ അബ്ദുൾ റസാഖ്, ആരോഗ്യ പ്രവർത്തക ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തിയത്. അയൽവാസികളാണെങ്കിലും കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നതും ഒത്തുചേരുന്നതും അപകടകരമാണെന്ന് ഓരോ കുടുംബങ്ങളെയും ബോധ്യപ്പെടുത്തി. ഒറ്റ ദിവസം 250 ഓളം വീടുകളിൽ കയറി കോവിഡ് 19 പ്രതിരോധ സന്ദേശം എത്തിച്ചതായി അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എ അബ്ദുൾ റസാഖ് പറഞ്ഞു.