മുട്ടം: റേഷൻ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് സഹായവുമായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മുട്ടത്ത് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചുപഞ്ചായത്തിന്റെ പരിധിയിലുള്ള ഓരോ റേഷൻ കടകളുടേയും സമീപത്തായിട്ടാണ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുന്നത്.റേഷൻ കാർഡ് ഇല്ലാത്തവർക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേകമായ അപേക്ഷ ഫോറം പൂരിപ്പിച്ച് നൽകൽ, വീടുകളിലേക്ക് റേഷൻ സാധനങ്ങൾ വാഹനത്തിൽ സൗജന്യമായി എത്തിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തികളാണ് ഹെൽപ്പ് ഡെസ്ക്കിന്റെ നേതൃത്വത്തിൽ നടത്തുന്നത്.എം കെ സുധീർ,ഷബീർ എം എ, ബാദുഷ അഷ്‌റഫ്‌, നിസാർ കെ എം,നിസാർ ബഷീർ,മുഹമ്മദ് ബിലാൽ, മാഹിൻ എൻ എച്ച് എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കുന്നത്.