ഇടുക്കി : കൊറോണ ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ കർഷകത്തൊഴിലാളി ക്ഷേമനിധിയിലെ സജീവാംഗങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി സഹായധന സഹായം നൽകുന്നു. അംഗത്തിന് 12 മാസത്തിൽ കൂടുതൽ അംശദായ കുടിശ്ശിക ഉണ്ടാകാൻ പാടില്ല.അപേക്ഷ agri.worker.idk@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ 9400494628 എന്ന വാട്‌സ് നമ്പറിലേക്ക് അയക്കുകയോ ചെയ്യാം. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ, ക്ഷേമനിധി അംഗത്തിന്റെ പാസ് ബുക്ക്, താമസ സ്ഥലത്തെ ആരോഗ്യ വിഭാഗത്തിന്റെ ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്.സ്‌കാൻ ചെയ്തയക്കുന്ന രേഖകൾ വ്യക്തവും സ്പഷ്ടവും ആയിരിക്കണം.