കുടയത്തൂർ: സാമൂഹിക അകലം പാലിച്ചേ റേഷൻ സാധനങ്ങൾ കൈപറ്റാവൂവെന്ന് എത്ര പറഞ്ഞാലും ഉപഭോക്താക്കൾ കേൾക്കില്ല. തിരക്ക് കൂടുമ്പോൾ അകലം പാലിക്കാൻ മറന്ന് പോകുന്നു.ഇതിന് പരിഹാരമുണ്ടാക്കി റേഷൻ വിതരണം നടത്തുകയാണ് കോളപ്രയിലെ റേഷൻ കടയുടമയും റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറിയുമായി ജോഷി ജോസഫ്..ഇരുമ്പ് കമ്പിയിൽ പിടിപ്പിച്ചിട്ടുള്ള പിവിസി പൈപ്പിലൂടെയാണ് റേഷൻ വിതരണം നടത്തുന്നത്. റേഷൻ വാങ്ങാൻ വരുന്നവർക്ക് രണ്ട് മീറ്ററോളം അകലം പാലിച്ച് സാധനങ്ങൾ കൊടുക്കാൻ കഴിയും എന്നതാണ് ഇതിന്റെ മേൻമ.ഏഴാംമൈലിലുള്ള വെൽഡിങ് വർക്ക് ചെയ്യുന്ന ബിജുവാണ്ഇത് നിർമ്മിച്ച് നൽകിയത്. 2500 രൂപയോളം മുടക്കായി. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതല്ലാതെ മറ്റ് മാർഗമില്ലായെന്ന് ജോഷി പറഞ്ഞു.