തൊടുപുഴ : ലോട്ടറി മേഖലയിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ലോട്ടറിവില വർദ്ധിപ്പിച്ച സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഓൾ കേരളാ ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി)​ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.