തൊടുപുഴ : കാഞ്ഞിരമറ്റം- മാരിയിൽ കലുങ്ക് പാലം കോടിക്കണക്കിന് രൂപാ മുടക്കി നിർമ്മിച്ചിട്ടും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിൽ ഭരണാധികാരികളും അധികൃതരും കുറ്റകരമായ അനാസ്ഥ പുലർത്തുന്നതിൽ കേരളാ കോൺഗ്രസ് (എം)​ മുനിസിപ്പൽ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുന്നില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് കമ്മിറ്റി അറിയിച്ചു. മണ്ഡലം പ്രസിഡന്റ് ഷീൻ പണിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ ആന്റണി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി.