മൂലമറ്റം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അറക്കുളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ ഡി വൈ എഫ് ഐ മൂലമറ്റം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പ്രൈമറി ഹെൽത്ത് സെന്റർ,ഹോമയോ ക്ലിനിക്ക്,കൃഷിഭവൻ, അക്ഷയ കേന്ദ്രം,വില്ലേജ് ഓഫീസ്, പഞ്ചായത്ത് ആഫീസ്, മൂലമറ്റം ടൗൺ, അശോക ടൗൺ,അറക്കുളം ഹെൽത്ത് സെന്റർ മുതൽ കെ.എസ്.ആർ.റ്റി.സി വരെയുള്ള റോഡിന്റെ ഇരുവശവും, റേഷൻ കട, വ്യാപാര സ്ഥാപനങ്ങൾ,ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, നിരത്തുകൾ എന്നിവയും അണുനാശിനി ഉപയോഗിച്ച് അണുനശീകരണത്തിന് വിധേയമാക്കി. ഡി.വൈ.എഫ്‌.ഐ. ജില്ലാ കമ്മിറ്റിയംഗം എം എസ് ശരത്, ബ്ലോക്ക്‌ ട്രഷർ എ ആർ അനിഷ് മേഖലാസെക്രട്ടറി സിന്റോ കെ തോമസ്, പ്രസിഡന്റ് അലാന്റോ, ബ്ലോക്ക്‌ കമ്മിറ്റിയംഗം റ്റി രതീഷ്, പ്രവാസി ഏരിയ സെക്രട്ടറി ബിജു മാത്യു, എന്നിവർ നേതൃത്വം നൽകി.