തൊടുപുഴ : ബാർബർ,​ ബ്യൂട്ടിപാർലറുകളിൽ ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കാൻ അടിയന്തിരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ബി.എ ഇളംദേശം ബ്ളോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സുനിൽഖാൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സുനിൽഖാൻ (പ്രസിഡന്റ്)​,​ വിജീഷ് (സെക്രട്ടറി)​,​ ജോളി (വൈസ് പ്രസിഡന്റ്)​,​ സുരാജ് (ജോയിന്റ് സെക്രട്ടറി)​,​ അജയൻ(ട്രഷറർ)​ തുടങ്ങിയവരെ തിരഞ്ഞെടുത്തു.