hospital
മരക്കൊമ്പ് പതിച്ച് പരിക്കേറ്റ വണ്ടൻമേട് സ്വദേശികളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ.

കട്ടപ്പന: വണ്ടൻമേട് മണിയാറൻപാറയിൽ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരക്കമ്പ് ഒടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. വണ്ടൻമേട് സ്വദേശികളായ ഗണേശൻ, പ്രഭാകരൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. തോട്ടത്തിൽ ഏലച്ചെടികൾ നനയ്ക്കുന്നതിനിടെ ഉണങ്ങിനിന്നിരുന്ന മരക്കമ്പ് ഒടിഞ്ഞ് ഇരുവരുടെയും ദേഹത്ത് പതിക്കുകയായിരുന്നു. പ്രഭാകരന്റെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഗണേശന്റെ തലയ്ക്കും കാലിനും പരിക്കേറ്റു. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.