ചെറുതോണി :രാജ്യം ലോക്ക് ഡൗണിൽ ആയതോടെ അനുദിന നടത്തിപ്പിന് അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും ബുദ്ധിമുട്ടുകയാണ്. സർക്കാർ അനുവദിക്കുന്ന റേഷൻ പെർമിറ്റ് വിഹിതം പരിമിതമാണ്. ഈ കാലയളവിൽ പെർമിറ്റ് വിഹിതത്തോടൊപ്പം മറ്റുള്ളവർക്ക് നല്കുന്നതപോലെ സൗജന്യ അരിയും പലവ്യഞ്ജന കിറ്റും ഇവർക്ക് കൂടി നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് റോഷി അഗസ്റ്റിൻ എം എൽ എ ആവശ്യപ്പെട്ടു. സമയബന്ധിതമായി പെർമിറ്റ് പുതുക്കിയെടുക്കാൻ സാധിക്കാതെ വന്ന നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. വർഷങ്ങൾ മുമ്പ് നിശ്ചയിച്ച വിഹിതമാണ് പെർമിറ്റ് ഉള്ളവർക്കും ലഭിക്കുന്നത്. സമീപത്തുള്ള ഇത്തരം സ്ഥാപനങ്ങളിൽ മരുന്നും ഭക്ഷണവും ഉറപ്പാക്കുന്നതിന് ഓരോ പൗരനും സഹായ ഹസ്തമായി മുന്നിട്ടിറങ്ങണമെന്നും എം എൽ എ അഭ്യർത്ഥിച്ചു