dhileep

മറയൂർ . വൃക്ക സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കാന്തല്ലൂർ ഗ്രാമം സ്വദേശി ശശി, ഭാഗ്യലക്ഷ്മി ദമ്പതികളുടെ മകൻ ദിലീപ് (16) ആണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ച മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രോഗം വീണ്ടും മൂർഛിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ചികിത്സയിൽ കഴിയവേ ബുധനാഴ്ച രാത്രി 8 മണിയോടുകൂടി മരിച്ചു. സംസ്ക്കാരം നടത്തി.സഹോദരൻ പ്രതാപ്.