തൊടുപുഴ: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണം മൂലം കാർഷിക മേഖലയ്ക്കുണ്ടായ തകർച്ച പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി ആവശ്യപ്പെട്ടു. ജില്ലയിലെ കാർഷിക മേഖല പൂർണമായും തകർന്നിരിക്കുകയാണ്. കർഷകർ ഉത്പാദിപ്പിക്കുന്ന എല്ലാ വിളകളുടെയും വിളവെടുപ്പും വിൽപനയും ലോക്ക്ഡൗൺ മൂലം നിലച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സഹകരണ സംഘങ്ങൾ വഴി കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാൻ അടിയന്തര നടപടിയെടുക്കണം. എല്ലാ ക്ഷീര കർഷകർക്കും പലിശ രഹിത വായ്പ അനുവദിക്കണമെന്നും മാർട്ടിൻ മാണി ആവശ്യപ്പെട്ടു.