ആലക്കോട് : കോവിഡ് 19 കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര ആയൂഷ് മന്ത്രാലയം നിർദ്ദേശിച്ച പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഹോമിയോ മരുന്ന് ( ഇമ്മ്യൂണൽ ബൂസ്റ്റർ )​ ആലക്കോട് ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്തു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വീടുകളിലും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം പദ്ധതി ഉദ്ഘാടനം ചെയ്തു.