തൊടുപുഴ: കൊവിഡ് - 19 ന്റെ ഭാഗമായി എസ് ടി വിഭാഗത്തിനുള്ള പ്രതിരോധ കിറ്റുകൾ മുട്ടം പഞ്ചായത്തിൽ വിതരണം ചെയ്തു.എസ് ടി വിഭാഗത്തിലുള്ള 60 വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കും എസ് ടി വിഭാഗത്തിലെ ഫുഡ്‌ സപ്പോർട്ടിലുള്ള 60 വയസിൽ താഴെയുള്ള വർക്കുമാണ് പ്രത്യേക പദ്ധതിയിലുള്ള പ്രതിരോധ കിറ്റ് വിതരണം ചെയ്യുന്നത്.പദ്ധതി പ്രകാരം മുട്ടം പഞ്ചായത്തിൽ 13 വാർഡുകളിലായി 252 ഗുണഭോക്താക്കളാണുള്ളത്.ഞുറുക്കു ഗോതമ്പ് 3 കി. ഗ്രാം. ചെറുപയർ, വൻപയർ കടല, ശർക്കര അര കി. ഗ്രാം, വെളിച്ചെണ്ണ അര ലിറ്റർ എന്നിങ്ങനെ 6 ഇനങ്ങലാണ് പ്രതിരോധ കിറ്റിലുള്ള സാധനങ്ങൾ.ഗുണ ഭോക്താക്കൾക്ക് നൽകുന്ന പ്രതിരോധ കിറ്റ് പൂർണ്ണമായും സൗജന്യമാണ്.

"ട്രൈബൽ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രതിരോധ കിറ്റുകളുടെ വിതരണം. തൊടുപുഴ താലൂക്കിന്റെ പരിധിയിലുള്ള എസ് ടി വിഭാഗക്കാരുള്ള വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 2717 ഗുണഭോക്താക്കളാണ് പ്രതിരോധ കിറ്റിന്റെ ഗുണഭോക്താക്കൾ. തൊടുപുഴ ത്രിവേണി സൂപ്പർ മാർക്കറ്റിൽ നിന്നാണ് പ്രതിരോധ കിറ്റിലേക്കുള്ള സാധന സാമഗ്രികൾ എടുക്കുന്നത്.ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും എസ് ടി പ്രമോട്ടർമാരുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ സൗകര്യമുള്ള സ്ഥലത്താണ് പ്രതിരോധ കിറ്റുകൾ എത്തിക്കുന്നത്.പിന്നീട് ഇവിടെ നിന്നാണ് ഗുണഭോക്താക്കൾ കിറ്റുകൾ കൈപ്പറ്റുന്നത് "

അനിയമ്മ, ട്രൈബൽ എക്സെടെൻഷൻ ഓഫീസർ, തൊടുപുഴ താലൂക്ക്