കട്ടപ്പന: കട്ടപ്പന മിനി സിവിൽ സ്‌റ്റേഷനിൽ കഴിയുന്ന തൊഴിലാളികളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി. നാല് കരാറുകാരുടെ തൊഴിലാളികളാണ് ഇവിടെ കഴിയുന്നത്. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തൊഴിലാളികളെ അടുത്തദിവസം തന്നെ സൗകര്യമൊരുക്കി അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന് കരാറുകാർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.