കട്ടപ്പന: കട്ടപ്പന അഗ്‌നിശമന സേന യൂണിറ്റിന്റെ നേതൃത്വത്തിൽ വാഴവരയും ഇരട്ടയാർ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളും അണുമുക്തമാക്കി. വാഴവര അർബൻ പി.എച്ച്.സിയുടെ പരിസരങ്ങൾ, പാൽ സംഭരണകേന്ദ്രങ്ങൾ, പൊതുവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. നഗരസഭ കൗൺസിലർ ബെന്നി കുര്യൻ നേതൃത്വം നൽകി. ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ചെമ്പകപ്പാറ പള്ളിക്കാനം പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും, നോർത്ത് പൊതുവിതരണ കേന്ദ്രം, ബാങ്കുകൾ, ഇരട്ടയാർ ടൗൺ, പാൽ സംഭരണകേന്ദ്രങ്ങൾ, വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി, സാംസ്‌കാരിക നിലയം, കൃഷിഭവൻ എന്നിവിടങ്ങളിലും അണുനാശിനി തളിച്ചു.