തൊടുപുഴ : കൊവിഡ് നിയന്ത്രത്തിന്റ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലിൽ ജില്ല വെക്ടർ കൺട്രോൾ യൂണിറ്റ് സന്ദർശനം നടത്തി .തൊഴിലാളികളുടെ ആരോഗ്യ സ്ഥിതി കൊറോണയുടെ ലക്ഷണങ്ങളിൽ ഏതെങ്കിലും ഉള്ളവരുണ്ടോ എന്നും അന്വേഷിച്ചു .ഇവരുടെ പൊതു ആരോഗ്യ സ്ഥിതി ,ശുചിത്വം ,എന്നിവ സംബന്ധിച്ച് തയ്യാറാക്കി പി എച്ച് സി കൾക്ക് കൈമാറും .ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലുള്ള ഇടങ്ങളിൽ സന്ദർശനം തുടരും.