ഇടുക്കി: ജില്ലയുടെ അതിർത്തി ഗ്രാമങ്ങളായ മറയൂർ, വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളുടെ പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ ഏർപ്പെടുത്തി. മൂന്നാറിൽ നിലവിലുള്ള നിരോധനാജ്ഞ നീട്ടി. ഇതനുസരിച്ച് ഈ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഇടങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ ഒന്നിച്ചു ചേരാൻ പാടില്ല. നിരോധനാജ്ഞ ലംഘിക്കുന്നവരെ അറസ്റ്റു ചെയ്യും. കൊട്ടക്കാമ്പൂരിൽ അടുത്തയിടെ കൊവിഡ് മാനദണ്ഡ ഉത്തരവുകൾ മറികടന്ന് സംഘടിപ്പിച്ച ഉത്‌സവത്തിൽ അനവധിയാളുകൾ പങ്കെടുത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്.