കട്ടപ്പന: കൊച്ചുതോവാളയിൽ നിർധന കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിച്ചുനൽകി നഗരസഭ കൗൺസിലർ സിബി പാറപ്പായി. സുമനസുകളുടെ സഹകരണത്തോടെ പലവ്യഞ്ജന സാധനങ്ങൾ ശേഖരിച്ച് കിറ്റുകളാക്കി ഇതിനോടകം 50ൽപ്പരം കുടുംബങ്ങൾക്ക് വിതരണം ചെയ്തു. കിറ്റിൽ 13 ഇന നിത്യോപയോഗ സാധനങ്ങളാണുള്ളത്. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി വിതരണോദ്ഘാടനം നിർവഹിച്ചു.