കട്ടപ്പന: എ.കെ.ടി.എയുടെ നേതൃത്വത്തിൽ നിർമിച്ച മുഖാവരണങ്ങൾ സൗജന്യമായി വിതരണം ചെയ്തുതുടങ്ങി. നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ഫയർ ഫോഴ്‌സ് ഓഫീസുകൾ, കുമളി എക്‌സൈസ് ചെക്ക് പോസ്റ്റ്, കുമളി,വണ്ടൻമേട്തങ്കമണി പൊലീസ് സ്റ്റേഷനുകൾ, പുറ്റടി ഗവ. ആശുപത്രി, കട്ടപ്പന ഡിവൈ.എസ്.പി. ഓഫീസ്, കരുണാപുരം പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് മാസ്‌കുകൾ എത്തിച്ചുനൽകിയത്. കഴുകി വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന കോട്ടൺ മുഖാവരണമാണ് എ.കെ.ടി.എ. നിർമിക്കുന്നത്. ജില്ലയിലാകെ 5000 മുഖാവരണം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.