തൊടുപുഴ: ലോക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ ഇന്നലെ 208 കേസുകൾ റജിസ്റ്റർ ചെയ്തു. 43 വാഹനങ്ങൾ പിടിച്ചെടുത്തു. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് ഏറ്റവുമധികം കേസുകൾ- 27. നിരോധനാജ്ഞ ലംഘിച്ചതിന് മൂന്നാർ സ്റ്റേഷനിലാണ്
ഏറ്റവും കൂടുതൽ വാഹനങ്ങൾ പിടികൂടിയത്- 20. അടിമാലിയിൽ ഒമ്പത് വാഹനങ്ങളും വണ്ടിപ്പെരിയാറിൽ അഞ്ച് വാഹനങ്ങളും
കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റു സ്റ്റേഷനുകളിൽ ഇന്നലെ രജിസ്റ്റർ
ചെയ്ത കേസുകൾ: കാഞ്ഞാർ- 11, കരിമണ്ണൂർ- 6, കാളിയാർ- 10,
കട്ടപ്പന- 12, മൂന്നാർ- 17, അടിമാലി- 9, വണ്ടിപ്പെരിയാർ- 9,
നെടുങ്കണ്ടം- 6, കമ്പംമെട്ട്- 12.