തൊടുപുഴ: തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ നിന്ന് അംഗങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ഓർഡർ അനുസരിച്ചു ഇന്ന് മുതൽ വീടുകളിൽ എത്തിച്ചു നൽകുമെന്ന് പ്രസിഡന്റ് ടോമി കാവാലം, സെക്രട്ടറി വി.ടി. ബൈജു എന്നിവർ അറിയിച്ചു. സർവീസ് ചാർജ് ഈടാക്കുന്നതല്ല. ബില്ല് ക്യാഷോ മൊബൈൽ ട്രാൻസ്ഫറോ ചെയ്താൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക. ഫോൺ: 8138073111, 9496037817, 9400458541 എന്ന വാട്ട്സ്ആപ് നമ്പറിൽ ഓർഡർ മുൻകൂട്ടി ബുക്ക് ചെയ്യാം. അരി, പഞ്ചസാര, ചായപ്പൊടി, കാപ്പിപ്പൊടി, വൻപയർ, കടല, ഉഴുന്ന്, ജീരകം, കടുക്, ഉപ്പുപൊടി, വെളിച്ചെണ്ണ, മുളകുപൊടി, ശർക്കര, മല്ലിപ്പൊടി, മഞ്ഞൾപൊടി, മസാല (മീറ്റ്, ചിക്കൻ) പപ്പടം, റവ, അവൽ, സോപ്പ് തുടങ്ങിയവ ലഭ്യമാണ്.