തൊടുപുഴ: കൊവിഡ് ​​-19 പശ്ചാത്തലത്തിൽ തൊടുപുഴ നഗരസഭയിലെ ചില വാർഡുകളിൽ 144 പ്രഖ്യാപിച്ചതായി വ്യാജപ്രചാരണം. കുമ്പംകല്ലിൽ ഒരാൾക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ 15, 16, 17, 18 വാർഡുകളിൽ 144 പ്രഖ്യാപിച്ചെന്നായിരുന്നു പ്രചാരണം. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു. അതേസമയം 144 പ്രഖ്യാപിക്കണെന്ന് ആവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം തൊടുപുഴയിൽ നിന്ന് റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്.