പുറപ്പുഴ: കോതമംഗലം രൂപതാംഗവും കുര്യനാൽ വർക്കിച്ചന്റെ മകനുമായ ഫാ.ഡോ. ജെയിംസ് കുര്യനാൽ (61) ജർമനിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് .മാതാവ് പരേതയായ ത്രേസ്യാമ്മ കുണിഞ്ഞി വാലുമ്മേൽ കുടുംബാംഗം. സഹോദരങ്ങൾ: സിസ്റ്റർ ഗ്ലോറി എസ്എച്ച് (ഹോളി ഫാമിലി ഹോസ്പിറ്റൽ, മുതലക്കോടം). ജോയി ജോർജ് (റിട്ട. പ്രിൻസിപ്പൽ, സെന്റ് ജോർജ് എച്ച്എസ്എസ്, മുതലക്കോടം). സെലീനാമ്മ ടോമി തെങ്ങുംപിള്ളിൽ (കോളപ്ര).1984ൽ വൈദികപട്ടം സ്വീകരിച്ച ഇദ്ദേഹം കല്ലൂർക്കാട്, ആരക്കുഴ, തങ്കമണി ഇടവകകളിൽ അസി. വികാരിയും ഏഴല്ലൂർ ഇടവകയിൽ വികാരിയുമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ബഹുഭാഷ പണ്ഡിതനും ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റും നേടിയ ഇദ്ദേഹം സത്‌ന സെന്റ് എഫ്രേംസ്, ബാംഗ്ലൂർ സെന്റ് പീറ്റേഴ്‌സ്, തിരുവനന്തപുരം മലങ്കര മേജർ സെമിനാരി എന്നിവിടങ്ങളിൽ ദീർഘകാലം അദ്ധ്യാപകനും ഇന്ത്യയിലും വിദേശത്തും വിവിധ മേജർ സെമിനാരികളിൽ വിസിറ്റിംഗ് പ്രഫസറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ജർമനിയിലെ വർസ്ബർഗ് രൂപതയിൽ 2017 ജൂൺ മുതൽ സേവനം അനുഷ്ടിച്ചുവരികയായിരുന്നു.